ഒരിക്കൽ പോലും കോഫ്ത ഉണ്ടാക്കിയിട്ടില്ലാത്തവർ അടുക്കളയിൽ ഉണ്ടോ?
പേടി മാറ്റാൻ ഒരു എളുപ്പ റെസിപി.
പനീർ ഇല്ല എന്ന് പറഞ്ഞു ചെയ്യാതിരിക്കേണ്ട - പനീരിനു പകരം വേറെ എന്തെങ്കിലും ചേർത്തോളൂ - ഉദാഹരണത്തിന് ഒന്ന് രണ്ടു വെജിറ്റബിൾ - carrot + cabbage, അല്ലെങ്കിൽ ചീര അരിഞ്ഞത്, അല്ലെങ്കിൽ സോയ flakes - എന്തിട്ടാലും ഇല്ലേലും ഉരുളക്കിഴങ്ങ് ഇട്ടോണം, ഇല്ലേൽ പണി പാളും
അപ്പോൾ തുടങ്ങാം
ആവശ്യം വേണ്ടവ
പനീർ - 100 ഗ്രാം
(ക്യുബ്സ് ഒന്നുകിൽ ഗ്രേറ്റ് ചെയ്യുക അല്ലെങ്കിൽ മിക്സിയുടെ ഡ്രൈ ജാറിൽ ഇട്ടു പൊടിച്ചെടുക്കുക)
ഉരുളക്കിഴങ്ങ് - 1 വലുത് അല്ലെങ്കിൽ രണ്ടു ചെറിയത് പുഴുങ്ങി ഗ്രേറ്റ് ചെയ്യുക (പൊടിക്കുക)
അണ്ടിപരിപ്പ് - 10 എണ്ണം (വെള്ളത്തിൽ കുതിർത്തു വെച്ചതിനു ശേഷം ചെറിയതായി നുറുക്കുക)
ഉണക്ക മുന്തിരി - 1 ടേബിൾ സ്പൂണ്‍ (കുതിർത്തു ചട്ണി ജാറിൽ ഒരു കറക്ക് )
ഇഞ്ചി അരിഞ്ഞത് - 1 ടേബിൾ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് - 1 ടി സ്പൂണ്‍ (3, 4 അല്ലി)
സവാള അരിഞ്ഞത് - 1 വലുത്
പച്ചമുളക് - 3 അല്ലെങ്കിൽ 4 ചെറുതായി അരിഞ്ഞത്
മല്ലിയില - 2 ടേബിൾ സ്പൂണ്‍
റോസ് വാട്ടർ - 2 ടി സ്പൂണ്‍
കോണ്‍ സ്റ്റാർച് - 1.5 ടേബിൾ സ്പൂണ്‍ (റൊട്ടിപൊടി ആയാലും മതി )
എണ്ണ - 1 ടേബിൾ സ്പൂണ്‍ + 1/4 കപ്പ് കോഫ്ത വറുക്കാൻ
ഗ്രേവിക്ക്
സവാള - 1 വലുത്
ഇഞ്ചി അരിഞ്ഞത് - 1 ടി സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് - 1 ടി സ്പൂണ്‍
തക്കാളി - 2 വലുത്
(പ്യൂരി ആകുക - രണ്ടായി മുറിച്ചിട്ട് മാംസളമായ ഭാഗം ഗ്രേറ്റ് ചെയ്താൽ മതി, തൊലി കളയാം)
മുളകുപൊടി - 1 ടി സ്പൂണ്‍
മഞ്ഞൾപൊടി - 1/ 4 ടി സ്പൂണ്‍
മല്ലിപൊടി - 2 ടി സ്പൂണ്‍
ഗരം മസാല - 1 ടി സ്പൂണ്‍
തൈര് - 2 ടേബിൾ സ്പൂണ്‍ (നന്നായി ബീറ്റ് ചെയ്തത്)
റോസ് വാട്ടർ - 2 ടി സ്പൂണ്‍
മല്ലിയില - 1 ടേബിൾ സ്പൂണ്‍
എണ്ണ - 1 ടേബിൾ സ്പൂണ്‍
ആദ്യം കോഫ്ത തയ്യാറാക്കുന്ന രീതി
ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ അല്പം ഉപ്പും ചേർത്ത് വഴറ്റുക. ഇതിലേക്ക് പനീർ, ഉരുളകിഴങ്ങ, മുറിച്ചു വെച്ചിരിക്കുന്ന അണ്ടിപരിപ്പ് മുന്തിരി ഇവ ചേർത്ത് ഇളക്കുക. ഇനി മല്ലിയില കൂടി ചേർത്ത് ഇളക്കി ഇറക്കാം.
ഇതിലേക്ക് കോണ്‍ സ്റ്റാർച് + റോസ് വാട്ടർ ചേർത്തു ഇളക്കി ഉരുളകൾ പിടിക്കുക.
ഗ്രേവി
പാനിൽ 1 ടേബിൾ സ്പൂണ്‍ എണ്ണ ചൂടാകുമ്പോൾ സവാള ഇട്ടു വഴറ്റി മൂപ്പിക്കുക. ചുവന്നു വരുമ്പോൾ, ഇഞ്ചി വെളുത്തുള്ളി ഇട്ടു അല്പം ഉപ്പും ചേർത്ത് മൂപിച്ചു മുളകുപൊടി ഇട്ടു മൂപ്പിക്കുക. ശേഷം മഞ്ഞൾ, മല്ലിപൊടി എന്നിവ ചേർത്ത് മൂപ്പിക്കുക. കുറഞ്ഞ തീയിൽ കരിയാതെ മൂപ്പിക്കണം.
ഇനി ഇതിലേക്ക് തക്കാളി പ്യുരി ഇട്ടു ഇളക്കുക. ആവശ്യത്തിനു ഉപ്പു ചേർക്കാം)
എണ്ണ തെളിയുമ്പോൾ, തൈര് ചേർത്ത് ഇളക്കുക. ഗ്രവിക്കു വേണ്ട വെള്ളം ഈ അവസരത്തിൽ ചേര്ക്കാം (1/ 2 കപ്പ്)
തിളച്ചു കഴിഞ്ഞാൽ അണ്ടി പരിപ്പ് അരച്ചത് ചേർത്ത് ഇളക്കി ഫ്രഷ് ക്രീമും റോസ് വാട്ടെറും ചേർത്ത് കൊഫ്തകൾ ഗ്രേവിയിലെക്ക് ഇടാം.
മല്ലിയില തൂവി വിളംബാം.
റൊട്ടി പൊടി ആണ് ഉപയോഗിക്കുന്നതെങ്കിൽ സാധാരണ കട്ലറ്റ് ചെയ്യുന്ന പോലെ റോട്ടിപൊടിയിൽ ഉരുട്ടി എണ്ണയിൽ വറുത്തു കോരാം). ഒരു സമയം 6-8 ഉരുളകൾ വറുക്കാൻ ശ്രമിക്കുക. ഉരുളകൾ പൊട്ടി പോകാതിരിക്കാൻ ഇത് സഹായിക്കും)
ഓണക്കാലത്ത് വ്യതസ്തമായ ഒരു അവിയൽ ആയാലോ.. പനീർ അവിയൽ ഒന്ന് പരീക്ഷിച്ചു നോക്കാം..പത്രത്തിൽ റെസിപ്പി കണ്ടു വെച്ച് നോക്കിയതാണ്, ഉണ്ടാക്കാൻ എളുപ്പവും രുചിയിൽ കേമവും.
ആവശ്യമുള്ള സാധനങ്ങൾ:~
പനീർ - 250 ഗ്രാം ( നീളത്തിൽ മുറിക്കാൻ പാകമുള്ള വലുപ്പത്തിൽ)
കാരറ്റ് 2-3 എണ്ണം, ബീൻസ് - 6-8 എണ്ണം, മുരിങ്ങക്കായ- 2 എണ്ണം
തേങ്ങ ചിരകിയത് - 1 - 1.5 കപ്പു (നേർമയായി ചിരകിയത്, അല്ലെങ്കിൽ മിക്സിയിൽ ഒന്ന് കറക്കിയെടുക്കുക)
മഞ്ഞൾ പൊടി 1 tsp, മുളക് പൊടി - 1/2 tsp, ജീരകം 1 tsp, വെളുത്തുള്ളി, കറിവേപ്പില
ഉപ്പു, എണ്ണ
പാചകരീതി:~
പനീർ നീളത്തിൽ ചെറിയ കഷ്ണങ്ങളാക്കി അരിയുക. ഒരേ നീളത്തിൽ തന്നെ മുരിങ്ങക്കായ, ബീൻസ്, കാരറ്റ് എന്നിവ അരിഞ്ഞെടുക്കുക.
കറിവേപ്പില ചേർത്ത് വെളുത്തുള്ളിയും ജീരകവും ചതച്ചെടുക്കുക.
അരിഞ്ഞു വെച്ചിരിക്കുന്ന പച്ചക്കറി കഷ്ണങ്ങളും പനീറും തേങ്ങാപീര മുളകുപൊടി മഞ്ഞൾപൊടി ഇവ ചേർത്തു വെയ്ക്കുക.
ഇതിലേക്ക് ചതച്ചു വെച്ചിരിക്കുന്ന വെളുത്തുള്ളിയും ജീരകവും കറിവേപ്പിലയും ചേർത്തിളക്കുക. 2-3 സ്പൂണ്‍ വെളിച്ചെണ്ണ ചേർക്കുക. ഉപ്പു ചേർത്തു പാകത്തിന് വെള്ളമൊഴിച്ച് വേവിച്ചെടുക്കുക. ആവശ്യമെങ്കിൽ പച്ചമുളക് ചേർക്കുക.
സ്വാദിഷ്ടമായ പനീർ അവിയൽ തയ്യാർ!!
(**പനീർ പൊടിഞ്ഞു പോകുമെന്ന് തോന്നുന്നുണ്ടെങ്കിൽ ഒരു പരന്ന ചട്ടിയിൽ ചെറുതായി മൊരിച്ചെടുക്കുക).
ഇതൊരു ഉത്തര്യേന്ത്യന്‍ ഡിഷാണ് ഒരു സ്റ്റാര്‍ ഡിഷ് എന്നും പറയാംഇതുണ്ടാക്കാന് ഇത്തിരി സമയം മിനക്കടെത്തണം...
നമ്മുക്കാദ്യം പനീര്‍ (ചീസ്) ഉണ്ടാക്കണം
രണ്ട് ലിറ്റര്‍ പാല്‍ നന്നായി തിളപ്പിക്കുക , തിളക്കുന്ന പാലിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ വിന്നാഗിരി (സുര്‍ക്ക) ഒഴിക്കുക
പാല്‍ പൊട്ടിയാല്‍ , ഇതൊരു തുണിയിലൂടെ അരിച്ചെടുക്കുക , നല്ലബലത്തില്‍ ശരിക്കും പിഴിയണം ഒരു കിഴിരൂപത്തില്‍ മുറുക്കി കെട്ടിവെയ്ക്കണം, 12 മണിക്കൂറെങ്കിലും അതിലെ അവസാന തുള്ളി വെള്ളവും പിഴിഞ്ഞ് കളയാന്‍ വേണ്ടി മാറ്റി വെയ്ക്കണം
കിഴി അഴിച്ചാല്‍ ഇപ്പോള്‍ നക്കുക്കിത് പാല്‍കട്ടിയായി കിട്ടും
ഇതിനെ ചെറിയ കഷണങ്ങളാക്കുക (ക്യൂബ് രൂപത്തില്‍)
കഷണങ്ങളാക്കിയ പാല്‍കട്ടി (പനീര്‍ അഥവാ ചീസിനെ) പൊരിച്ചെടുക്കണം (ചീന ചട്ടിയില്‍ ഡീപ്പ് ഫ്രൈ ആയിട്ട്) നല്ല ഗോല്‍ഡന്‍ ബ്രൌണ്‍ നിറമായാല്‍ മാറ്റി വെയ്ക്കുക
ചീസ് അഥവാ പനീര്‍ തയ്യാര്‍
ഇനി നമ്മുക്ക് പാലക്ക് (Spinach) രണ്ട് കെട്ട് തണ്ട് കളഞ്ഞത് നന്നായി കഴുകണം ( ഒരു വലിയ പാത്രത്തില്‍ വെള്ളമെടുത്ത് പാലക്ക് അതിലിട്ട് നന്നായി ഇളക്കിയാല്‍ അതില്‍ പറ്റിപിടിച്ചിരിക്കുന്ന അഴുക്കും മണ്ണും പോകും)
പാലക്ക് കുറഞ്ഞ വെള്ളത്തിലിട്ട് വേവിക്കുക
വേവിച്ച പാലക്ക് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക ( ഇത് ഫ്രിഡ്ജില്‍ സൂക്ഷിച്ച് ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കുകയും ചെയ്യാം പ്രത്യേകം ഈ കുഴമ്പ് രൂപത്തിലുള്ള പാലക്ക് ഫ്രീസറിലാണ് വെയ്കേണ്ടത് തണുത്ത കട്ടിയായി അതവിടെ ഇരിന്നോളും)
ഇനി നമ്മുക്കിതിനെ എങ്ങനെ നമ്മുടെ വായയിലാക്കാനുള്ള വിധമാക്കിയെടുക്കാമെന്ന് നോക്കാം
സവാള രണ്ട്
ഈഞ്ചി വലുതൊന്ന് പേസ്റ്റാക്കിയത്
വെളുത്തുള്ളി വലുത് പകുതി പേസ്റ്റാക്കിയത്
പച്ചമുളക് 10 എണ്ണം
തക്കാളി വലുത് ഒന്ന്
മുളക് പൊട് ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ ½ ടീ സ്പൂണ്‍
ഗരം മസാല പൊടി ഒരു നുള്ള്
ഉപ്പ് പാകത്തിന്
ഉലുവ ½ ടീ സ്പൂണ്‍
എണ്ണ ആവശ്യത്തിന്
ഫ്രൈ പാന്‍ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് (തീ എപ്പോഴും ചെറിയ രീതിയിലായിരിക്കണം) എണ്ണ ചൂടായാല്‍ ഉലുവ ഇടുക ഒന്നിളക്കി അതിലേക്കാദ്യം ഇഞ്ചി പേസ്റ്റ് ഇട്ട് ഒന്നിളക്കിയതിന് ശേഷം വെളുത്തുള്ളി പേസ്റ്റുമിട്ട് ഇവ ഒന്നിളക്കിയതിന് ശേഷം പച്ചമുളകും സവാളയും ഇടുക .. നല്ല ബ്രൌണ്‍ നിറമായാല്‍ ആദ്യം മഞ്ഞള്‍ പൊടി (ഒന്നിളക്കിയതിന് ശേഷം) മുളക് പൊടി(ഒന്നിളക്കിയതിന് ശേഷം) തക്കാളി ചെറുതാക്കി അരിഞ്ഞത് പാനിന്‍റെ ഒരു ഭാഗത്തിട്ട് ചൂടായതിന് ശേഷം സവാള+ മസാലയുമായി മിക്സ് ചെയ്ത് കുഴമ്പ് രൂപത്തിലായാല്‍ മാറ്റി വെച്ച പനീര്‍ ഇടുക പനീറും മസാലയും ഒന്ന് യോജിക്കും വിധം നന്നായി ഇളക്കുക അതിലേക്ക് അരഗ്ലാസ്സ് വെള്ളമൊഴിക്കുക ഉപ്പും പാകത്തിന് ഇടുക അതിനോടൊപ്പം തന്നെ പാലക്ക് പേസ്റ്റും ഇടുക (പാലക്കില്‍ വെള്ളം കൂടുതല്‍ ഉണ്ടെങ്കില്‍ അര ഗ്ലാസ്സ് വെള്ളം ഒഴിക്കരുത്) ഇവ നന്നായി കുറുകുന്നവരെ ചെറിയ തീയ്യില്‍ വേവിച്ച് ഇറക്കാന്‍ നേരം ഒരു നുള്ള് ഗരം മസാല മുകളില്‍ വിതറുക ( ഇതൊരു കുറുകിയ രൂപത്തിലുള്ള ഡിഷാണ് ആവശ്യക്കാര്‍ക്ക് വേണമെങ്കില്‍ ഒരല്‍പ്പം വെള്ളം ചേര്‍ത്ത് കുറുകലിന്‍റെ കട്ടി കുറക്കാം)
ഇനി നിങ്ങള്‍ക്കിത് നല്ല ചപ്പാത്തിയുടെ കൂടെ കഴിക്കാം .... പ്രവാസികല്‍ കുബ്ബൂസ്സിന്‍റെ കൂടെയും
നോർത്ത് ഇന്ത്യൻ കുസിൻസ് ഇഷ്ടമാണെങ്കിലും അത് വച്ച് ഉണ്ടാക്കാൻ നിഷ്ചയമില്ലതവർക്കായി ഒരു കുറിപ്പ്
പലപ്പോഴും അവരുടെ ബേസ് ഗ്രേവിയിൽ ചെറിയ ചില മാറ്റങ്ങളെ ഉണ്ടാവാറുള്ളൂ
ഉദാഹരണത്തിന്, നമ്മളുടെ പെരും ജീരകം പോലെ തന്നെ പ്രധാനമാണ് അവര്ക്ക് ചെറിയ ജീരകം, അയമോദകം, കരിം ജീരകം എന്നിവ.
ഒരു ബേസ് ഗ്രേവി ഉണ്ടാക്കാൻ പഠിച്ചാൽ പകുതി വിജയിച്ചു.
ഇനി പറയുന്ന ഗ്രേവി ഒന്ന് നോക്കൂ
ആവശ്യം വേണ്ട സാധനങ്ങൾ
പട്ട - 2 കഷണം
ഏലക്ക - 5 എണ്ണം
ഗ്രാമ്പൂ - 5 എണ്ണം
ജീരകം - 1 ട്സ് സ്പൂണ്‍
പുത്തിൽ (സ്റ്റാർ അനിസ്) - 1
ജാതി പത്രി - 1
ബേ ലീഫ് - 2
അയമോദകം - 2 നുള്ള്
എണ്ണ - 3 ടേബിൾ സ്പൂണ്‍
സവാള - 1 ചെറുതായി അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1.5 ടേബിൾ സ്പൂണ്‍
മുളക് പൊടി - 2 ടി സ്പൂണ്‍
മല്ലിപൊടി - 2 ടി സ്പൂണ്‍
മഞ്ഞൾപൊടി - 1/2 ടി സ്പൂണ്‍
ഉണങ്ങിയ ഉലുവ ഇല (കസൂരി മേത്തി) - 1 ടി സ്പൂണ്‍
തക്കാളി പേസ്റ്റ് - 2 മീഡിയം അല്ലെങ്കിൽ ഒരു വലുതും ഒരു ചെറുതും (ഗ്രേട്ടെരിൽ ദശ മാത്രം ഉരച്ചു എടുക്കുക)
തൈര് - 1/2 കപ്പ് (പുളിയില്ലാത്ത കട്ട തൈര് അടിചെടുതത്)
ഫ്രഷ് ക്രീം - 1/2 കപ്പ്
ഗാർനിഷ്
മല്ലിയില - 1 ടേബിൾ സ്പൂണ്‍
ഗരം മസാല പൊടി - 1/2 ടി സ്പൂണ്‍
ഫ്രഷ് ക്രീം - 1 ദ്പൂണ്‍ (മേലെ തൂവാൻ)
തയ്യാറാക്കുന്ന രീതി
1. എണ്ണ ഒഴിച്ച് ആദ്യം പറഞ്ഞിരിക്കുന്ന ഗരം മസാല എല്ലാം കരിയാതെ മൂപ്പിക്കുക.
2. ഇതിലേക്ക് ഉള്ളി ഇട്ടു മൂപ്പിക്കുക .. ഈ അവസരത്തിൽ ഉപ്പു ചേര്ക്കുക. ഉള്ളി ചെറിയ തീയിൽ നന്നായി വഴലട്ടെ
3. ഇനി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടം, അല്പം മൂക്കട്ടെ
4. തീ കുറച്ചു ഇതിലേക്ക് മുളക്, മല്ലി, മഞ്ഞൾ പൊടികൾ ചേര്ക്കാം.
5. ഇനി കസൂരി മേത്തി ഇട്ടാട്ടെ
6. തക്കാളി അരച്ചത് ചേർത്ത് എണ്ണ തെളിയുവോളം ഇളക്കുക.
7. ഇനി ഇതിലേക്ക് തൈര് ചേര്ക്കാം.
തൈര് ചേർത്ത് കഴിഞ്ഞാൽ കറിവെക്കാൻ ഉദ്ദേശിച്ച ഐറ്റം ചേർത്ത് തൈരിൽ ഇത് വേകാൻ അനുവദിക്കുക.
8. ഇനി ഫ്രഷ് ക്രീം ചേർത്ത് ചാറു കുറുകാൻ അനുവദിക്കുക.
ഉപ്പുണ്ടോ എന്ന് നോക്കി ഇത് ഒരു സെർവിങ്ങ് ബൌളിലേക്ക് മാറ്റുക - മല്ലിയിലയും ഫ്രഷ് ക്രീമും തൂവി അലങ്കരിക്കുക.
ചിത്രത്തിൽ കാണുന്നത് പനീർ കറി
നോട്സ്
പനീർ/കോഴി/കോളി ഫ്ലവർ/ ഉരുള കിഴങ്ങ്/ മട്ടണ്‍ ഇവയിൽ ഏതെങ്കിലും ചേര്ക്കാം.
ഇറച്ചി ആണെങ്കിൽ അല്പം മഞ്ഞളും മുളകും ഉപ്പും ഗരം മസാലയും ചേർത്ത് ഒന്ന് ചെറുതായി വറത്തു ചേര്ക്കുക. മട്ടണ്‍ വേകാൻ സമയം എടുക്കും എന്നതിനാൽ ഒന്നുകിൽ കുകെരിൽ വേവിച്ചു എടുക്കുക അല്ലെങ്കിൽ വേവാൻ ആവശ്യം വേണ്ട വെള്ളം ഇടയ്ക്കു ഒഴിക്കാൻ ശ്രേമിക്കുക. ചൂട് വെള്ളം അടുപ്പത് കരുതാവുന്നതാണ്
മേൽ പറഞ്ഞ രേസിപിയിൽ നിന്നും അയമോദകം, തൈര്, കസൂരി മേത്തി ഇവ ഒഴിവാക്കി, 10 കശുവണ്ടി, 10 ആൽമണ്ട് ഇവ കുതിര്ത് അരച്ച് ചേർത്ത് ഫ്രഷ് ക്രീമും ചേർത്താൽ നിങ്ങള്ടെ ബട്ടർ മസാല ആയി (മഖാനി) അപ്പോൾ കോഴി ചേർത്ത് ബട്ടർ ചികെണോ പനീർ ചേർത്ത് ബട്ടർ പനീരോ ഒക്കെ ഉണ്ടാക്കുക.
Ingredients1. Paneer – 200 gms, cut into cubes
2. Green peas – ½ cup (I used frozen peas)
3. Onion – 3-4 small-medium, chopped
4. Crushed/minced ginger and garlic – 1.5 – 2 tspn, each
5. Green chilli – 3, chopped
6. Turmeric powder – ½ tsp
7. Coriander powder – 2 tspn
8. Pepper powder – ¼ tsp
9. Cumin powder – ¼ tspn
10. Garam masala – 1 tspn
11. Fresh methi leaves – 1 cup, chopped (small-medium bunch)
12. Coriander and mint leaves – 1 tbsp each, chopped
13. Whisked yogurt – 1¼ cup @ room temp
14. Water – ½ – ¾ cup
15. Salt
16. Oil
Instructions
1. Heat oil in a pan and add chopped onion and salt. When it becomes golden brown add minced ginger garlic and chopped green chillies.
2. Fry for 2-3 mins. Add the masala powders. Cook them for 2-3 mins, till oil starts appearing. Add chopped methi, coriander and mint leaves, Cook for 2-3 minutes.
3. Add 2 tbsp hot water to bring together the masala. Add paneer and peas. Mix well.
4. Remove from fire and add whisked yogurt and water gradually. Mix well. Cook on low flame for 5-7 mins. Keep stirring continuously, otherwise the gravy might curdle. Add a pinch of garam masala. Remove from fire.
Notes
1. Make sure the yogurt is at room temp, before adding to the curry. Also keep stirring continuously after adding yogurt, otherwise the gravy might split.
2. I fried the paneer before mixing with masala while cooking.
3. I used 1 tbsp kasoori methi instead of coriander Leaves.
4. I put 1 table spon sugar which gives a different taste to the dish..